5 Friday
December 2025
2025 December 5
1447 Joumada II 14

നിരാഹാര സമരം വിജയം ഫലസ്തീനിയെ വിട്ടയച്ച് ഇസ്‌റാഈല്‍


141 ദിവസത്തെ നിരാഹാര സമരം ഒടുവില്‍ വിജയം കണ്ടു. 40-കാരനായ ഫലസ്തീന്‍ തടവുകാരനെ ജയിലില്‍ നിന്നു വിട്ടയക്കാന്‍ ഇസ്‌റാഈല്‍ തീരുമാനം. ഹിഷാം അബുഹവ്വാഷ് ആണ് കഴിഞ്ഞ 141 ദിവസമായി ജയിലില്‍ നിരാഹാരം കിടക്കുന്നത്. ഫെബ്രുവരി 26-ന് അബുഹവ്വാഷിനെ മോചിപ്പിക്കാമെന്ന് ഇസ്‌റാഈല്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലും ഉപരോധ ഗസ്സ മുനമ്പിലും അബു ഹവ്വാഷിന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനികള്‍ നേരത്തെ റാലി നടത്തിയിരുന്നു. അബുഹവ്വാഷ് കസ്റ്റഡിയില്‍ മരിച്ചാല്‍ ഇസ്‌റാഈലിനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ഇസ്‌റാഈല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വിചാരണയോ കുറ്റപത്രമോ കൂടാതെ അനിശ്ചിതമായി നിരവധി ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Back to Top