26 Thursday
March 2026
2026 March 26
1447 Chawwâl 7

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി


ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. തനിക്ക് വിരമിക്കാന്‍ സമയമായി എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ രാജി വെച്ചത്. ന്യൂസിലന്‍ഡ് ജനതയെയും അനുയായികളെയും വിമര്‍ശകരെയും ഞെട്ടിച്ച അപ്രതീക്ഷിത പ്രഖ്യാപനത്തിന് ഒരു ദിവസത്തിനുശേഷം നേപ്പിയറിലെ വിമാനത്താവളത്തിനു പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച അവര്‍ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ ഖേദമില്ലെന്നും തനിക്ക് ആശ്വാസവും ദുഃഖവുമടക്കം സമ്മിശ്രവികാരങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും ഏറെക്കാലത്തിനുശേഷം ആദ്യമായി താന്‍ നന്നായി ഉറങ്ങിയെന്നും പറഞ്ഞു. 2017-ല്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള ഏറ്റവും മോശം നിലയിലാണ് ജനപ്രീതിയെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. തകര്‍ച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥ, ജീവിതച്ചെലവ് പ്രതിസന്ധി, കുറ്റകൃത്യങ്ങളുടെ നിരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ എന്നീ പ്രശ്‌നങ്ങളും വെല്ലുവിളിയാണ്.

Back to Top