ന്യൂയോര്‍ക്കില്‍ വംശീയാക്രമണം 18കാരന്‍ 10 പേരെ വെടിവെച്ചുകൊന്നു
യു.എസ് നഗരമായ ന്യൂയോര്‍ക്കില്‍ 18കാരന്റെ വെടിവെപ്പില്‍ 10പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ വംശജരാണ്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു വെടിവെപ്പുണ്ടായത്. ആക്രമണത്തിനു പിന്നില്‍ വര്‍ണവെറിയാണെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതി കാമറയിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു. വെടിവെപ്പിനു പിറകെ ഹെല്‍മറ്റ് ധരിച്ച തോക്കുധാരിയെ അറസ്റ്റ് ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍നിന്നിരുന്ന നാലുപേര്‍ക്ക് നേരെയാണ് സൈനിക വേഷത്തിലെത്തിയ ആക്രമി ആദ്യം വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സുരക്ഷ ജീവനക്കാരനായ മുന്‍ പൊലീസ് ഓഫിസറും മരിച്ചവരില്‍ ഉള്‍പ്പെടും.