പാലിയേറ്റ് ദിനാചരണവും ബോധവത്കരണവും
കണ്ണൂര്‍: ആശ്രയ എഡ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാചരണവും കാന്‍സര്‍ ബോധവത്കരണ ക്ലാസ്സും ഡോ. സതീഷ് ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. നീതു, കെ സി സി സി പ്രസിഡന്റ് നാരായണന്‍, കെ എന്‍ എം ജില്ല പ്രസിഡന്റ് സി എ അബൂബക്കര്‍ പ്രസംഗിച്ചു. രോഗികള്‍ക്കുള്ള കിറ്റ് വിതരണം വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ നിര്‍വ്വഹിച്ചു. ട്രസ്റ്റംഗങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തി കിറ്റുകള്‍ വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഇ സറീന അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സി ടി ആയിഷ, കെ പി ഹസീന, കളത്തില്‍ അബ്ദുറഹിമാന്‍, അനുഷ, പാലിയേറ്റീവ് നഴ്‌സ് സൗമ്യ പ്രസംഗിച്ചു.
ആദരിച്ചു
തൃപ്പനച്ചി: മുത്തനൂര്‍ വെള്ളച്ചാല്‍ മഹല്ലില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി ഡെലിഗേറ്റ് പാര്‍ലമെന്റില്‍ മികച്ച വിജയികളെ ആദരിച്ചു. എം ടി മുഹമ്മദ് ഷാദിന്‍ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് മൗലവി, ടി കെ മൊയിതീന്‍, ഒ പി സി ബിച്ചാപ്പു ഹാജി, ഒ പി ഉസ്മാന്‍, ഒ പി മിസ്അബ്, പി സി ഷാമില്‍ പ്രസംഗിച്ചു.