24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വിജയികളെ ആദരിച്ചു

തിരൂര്‍ തെക്കന്‍ കുറ്റൂര്‍ മിശ്കാത്ത് ഖുര്‍ആന്‍ അക്കാദമിയിലേക്കുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ ഉദ്ഘാടനം എ എ കെ ഗ്രൂപ്പ് ചെയര്‍മാന്‍ പാറപ്പുറത്ത് മൊയ്തീന്‍കുട്ടി ഹാജി നിര്‍വഹിക്കുന്നു

കല്ലുരുട്ടി: എസ് എസ് എല്‍ സി പരീക്ഷയിലെ ഉന്നത വിജയികള്‍ക്ക് ശാഖ എം എസ് എം ഉപഹാരം നല്‍കി. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് ഐ പി ഉമര്‍ ഉദ്ഘാടനം ചെയ്തു. ശൈജല്‍ കല്ലുരുട്ടി, സുബൈര്‍ ഫാറൂഖി, വി കെ ജസീം, റാഷിദ് മുഹമ്മദ്, ഫഹദ് ശരീഫ്, ആദില്‍ അബൂബക്കര്‍, പി വി അര്‍ഷാദ്, ഷാദിന്‍ ഷഹീന്‍, ഫാറൂഖ് ഉമര്‍ പങ്കെടുത്തു.

തിരൂര്‍: എസ് എസ് എല്‍ സി പരീക്ഷയിലെ ഉന്നത വിജയികളെ എം എസ് എം മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം സെക്രട്ടറി പി നിബ്‌റാസുല്‍ ഹഖ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സി എം മുഹമ്മദ് റഷാദ്, മുഫീദ് നെല്ലിക്കാട്, സി എം സി സഫ്‌വാന്‍ നേതൃത്വം നല്‍കി.

തെക്കന്‍ കുറ്റൂര്‍: മേഖല എം എസ് എം കമ്മിറ്റി എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. പാറപ്പുറത്ത് യാസിര്‍ ഉപഹാരം വിതരണം ചെയ്തു. കെ മുന്‍ദിര്‍, പി അനസ്, പി സക്കരിയ, പി നിബ്‌റാസുല്‍ ഹഖ്, കെ മുന്‍ദിര്‍ എന്നിവര്‍ പങ്കെടുത്തു.

Back to Top