6 Friday
March 2026
2026 March 6
1447 Ramadân 17

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ചങ്ങാത്തം മുസ്‌ലീംലീഗ് ഉപേക്ഷിക്കണം – കെ എന്‍ എം

കോഴിക്കോട്: മതേതര പാര്‍ട്ടിയായ മുസ്‌ലിംലീഗ് മതരാഷ്ട്രവാദ ആശയമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഇത്തരമൊരു നിലപാട് മതേതര ആശയമുള്ള നല്ല ജനവിഭാഗത്തിന്റെ പിന്തുണ മുസ്‌ലീംലീഗിന് നഷ്ടപ്പെടാന്‍ ഇവരുത്തും. മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്ന ശത്രുക്കള്‍ക്ക് ഇര കൊടുക്കാനേ ഇത്തരം കൂട്ടുകെട്ട് ഉപകരിക്കൂ. ആത്മഹത്യാപരമായ ഈ നിലപാടില്‍ നിന്ന് മുസ്‌ലീംലീഗ് നേതൃത്വം പിന്‍മാറണമെന്നും അടിയുറച്ച മതേതര മൂല്യങ്ങള്‍ക്ക് ഒരു ഉലച്ചിലും തട്ടാതെ മുസ്‌ലീംലീഗ് മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, പി അബ്ദുറഹിമാന്‍ സുല്ലമി, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ, മഹബൂബ് ഇടിയങ്ങര, പി സി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, എന്‍ ടി അബ്ദുറഹിമാന്‍, അബ്ദുസ്സത്താര്‍ ഓമശ്ശേരി പ്രസംഗിച്ചു.

Back to Top