5 Thursday
March 2026
2026 March 5
1447 Ramadân 16

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം

തിരൂര്‍: യു പിയിലെ ഹാഥ്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും നിരന്തരമായി നടന്നുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം ജി എം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കെ എന്‍ എം മണ്ഡലം സെകട്ടറി ഇഖ്ബാല്‍ വെട്ടം ഉദ്ഘാടനം ചെയ്തു. എം ജി എം പ്രസിഡന്റ് വി പി ആയിഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈനബ സ്വലാഹിയ്യ കാമ്പയിന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അബ്ദുല്‍ജലീല്‍ പ്രഭാഷണം നടത്തി. ഹുസൈന്‍ കുറ്റൂര്‍, സി എം പി സുഹറ, അസ്മാബി പാറപ്പുറത്ത്, ആയിഷാബി പരന്നേക്കാട്, റംഷീദ വൈരങ്കോട്, നാജിയ മുഹ്‌സിന്‍, ഹിബ മംഗലം, എ നിബ്രാസുല്‍ ഹഖ്, എം കെ മുനീര്‍ പ്രസംഗിച്ചു.

Back to Top