22 Tuesday
September 2026
2026 September 22
1448 Rabie Al-Âkher 9

വിചാരം വിജ്ഞാന പരീക്ഷ വിജയികള്‍

കോഴിക്കോട്: സി ഐ ഇ ആര്‍ 2019 അധ്യയന വര്‍ഷത്തില്‍ മദ്‌റസ വിദ്യാര്‍ഥികളുടെ ഉമ്മമാര്‍ക്കായി നടത്തിയ വിചാരം വിജ്ഞാന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സി ഐ ഇ ആര്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലേക്ക് വേണ്ടി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളെ കേന്ദ്രീകരിച്ചാണ് പരീക്ഷ നടത്തിയത്. സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ അഞ്ചുപേര്‍ അവാര്‍ഡിനര്‍ഹരായി. വിജയികള്‍: ഉമ്മുകുല്‍സു (മദ്‌റസത്തുല്‍ മുജാഹിദീന്‍ ഈസ്റ്റ് ചാത്തല്ലൂര്‍), കെ വി സാജില (ഹയാത്തുല്‍ ഇസ്‌ലാം പാലപറമ്പ്), സുമയ്യ തസ്‌നീം (മനാറുല്‍ഹുദ അരൂര്‍), സലീന (മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം), നസീമ മജീദ് (ബാബുസ്സലാം മദ്‌റസ മതിലകം). ഫലപ്രഖ്യാപന യോഗത്തില്‍ റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.

Back to Top