24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

വെളിച്ചം ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിക്കു കീഴില്‍ നടന്നുവരുന്ന വെളിച്ചം ഖുര്‍ആന്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വെളിച്ചം പതിനൊന്നാം ഘട്ടവും ബാലവെളിച്ചം ആറാംഘട്ടവുമാണ് ഫലം പ്രഖ്യാപിച്ചത്. വെളിച്ചം പരീക്ഷയില്‍ 3832 പേരും ബാലവെളിച്ചം പരീക്ഷയില്‍ 1079 പേരും നൂറു ശതമാനം മാര്‍ക്ക് നേടി. ഒക്ടോബര്‍ 9-ന് നടക്കുന്ന സംസ്ഥാന സംഗമത്തില്‍ വിജയികള്‍ക്കുള്ള മെഗാനറുക്കെടുപ്പും പുതിയ ഘട്ടങ്ങളുടെ മൊഡ്യൂള്‍ പ്രകാശനവും നടക്കും. ംംം.ശാെ്‌ലഹശരവമാ.രീാ എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന യോഗത്തില്‍ വെളിച്ചം ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി ഫലപ്രഖ്യാപനം നടത്തി. ടി പി ഹുസൈന്‍ കോയ, ഷാനിഫ് വാഴക്കാട്, കെ ടി അന്‍വര്‍ സാദത്ത് പങ്കെടുത്തു.

Back to Top