6 Friday
March 2026
2026 March 6
1447 Ramadân 17

അനുസ്മരണം

ടി കെ അബൂബക്കര്‍ മാസ്റ്റര്‍
വാഴക്കാട്: പൗരപ്രമുഖനും വാഴക്കാട്ടെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനുമായിരുന്ന ടി കെ അബൂബക്കര്‍ മാസ്റ്റര്‍ (93) നിര്യാതനായി. എം ടി അബ്ദുറഹ്്മാന്‍ മൗലവി തുടങ്ങിവെച്ച ഇസ്്‌ലാഹീ മുന്നേറ്റങ്ങളുടേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടേയും സംഘാടനത്തില്‍ നേതൃപരമായ പങ്കുവഹിച്ച പ്രമുഖനായിരുന്നു. വാഴക്കാട് ദാറുസ്സലാം മസ്ജിദ്, മദ്‌റസ, ദാറുദ്ദഅ്‌വ മസ്ജിദ്, മദ്‌റസ എന്നിവ സ്ഥാപിക്കുന്നതില്‍ എം ടിയോടൊപ്പം നേതൃപരമായ പങ്കുവഹിച്ചു. ഏറെക്കാലം വാഴക്കാട് മണ്ഡലം കെ എന്‍ എമ്മിന്റെ പ്രസിഡന്റായിരുന്നു. ചെറുവായൂര്‍ മൈന എ എം എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനായും ഫറോക്ക് എം ഇ എസ് ഓര്‍ഫനേജ് മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍ ടി കെ മുഹമ്മദ് റഹ്മത്തുല്ല, ടി കെ ഉബൈദുല്ല, ടി കെ നസ്‌റുല്ല, ടി കെ അമാനുല്ല, ടി കെ സക്കീന ബീവി, ടി കെ മുനീറ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top