തളിപ്പറമ്പ് ഏരിയ ഇസ്ലാഹി സംഗമം
തളിപ്പറമ്പ: ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്’ കെ എന്‍ എം (മര്‍കസുദ്ദഅ്വ) കാമ്പയിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തളിപ്പറമ്പ് ഏരിയ ഇസ്ലാഹ സംഗമം സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. പി ടി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് റാഫി, വി സുലൈമാന്‍, ബാസിത്ത് തളിപ്പറമ്പ, വി എം അബ്ദുന്നാസര്‍, കെ ഇബ്റാഹിം, സി അബ്ദുല്‍മജീദ്, ഫാത്തിമ സിദ്ദീഖ്, കെ മുസ്തഫ, സി പി അനസ്, പി ബദറുദ്ദീന്‍, കെ റംലത്ത്, സിയാഹുല്‍ സിദ്ധീഖ്, റഹീമ, കെ സീനത്ത് പ്രസംഗിച്ചു.`
