അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്തു
ആലപ്പുഴ: എം ജി എം സലഫി ശാഖയുടെ നേതൃത്വത്തില്‍ ആലപ്പുഴ അഗതി മന്ദിരം സന്ദര്‍ശിക്കുകയും അന്തേവാസികള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങില്‍ എം ജി എം സംസ്ഥാന വൈ.പ്രസിഡന്റ് ഷരീഫ മദനിയ സാധന സാമഗ്രികള്‍ വാര്‍ഡനു കൈമാറി. എം ജി എം ജില്ലാ ട്രഷറര്‍ ഷൈനി ഷമീര്‍, മണ്ഡലം പ്രസിഡന്റ് വഹീദ നൗഷാദ്, സെക്രട്ടറി സജിത സജീത്, ഷീബ കലാമുദ്ദീന്‍ പങ്കെടുത്തു. കെ എന്‍ എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും എം ജി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അഗതി മന്ദിരം കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
