14 Tuesday
July 2026
2026 July 14
1448 Mouharrem 28

ശബാബ് പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട് സൗത്ത് ജില്ല ശബാബ് പ്രചാരണോദ്ഘാടനം ജില്ല, മണ്ഡലം ഭാരവാഹികള്‍ വരിചേര്‍ന്ന് നിര്‍വഹിക്കുന്നു

കോഴിക്കോട്: ശബാബ് പ്രചാരണ കാമ്പയിന് കോഴിക്കോട് സൗത്ത് ജില്ലയില്‍ തുടക്കമായി. ജില്ല, മണ്ഡലം കണ്‍വീനര്‍മാര്‍ വരിചേര്‍ന്ന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു. റഫീഖ് നല്ലളം, ശനൂബ് ഒളവണ്ണ, ഫാദില്‍ പന്നിയങ്കര, ജസനീര്‍ അരക്കിണര്‍, റബീഹ് പാലത്ത്, ആസിം കരുവമ്പൊയില്‍, ജാസിര്‍ കുണ്ടുങ്ങല്‍, ഷമീര്‍ എരഞ്ഞിക്കല്‍, സി കെ റജീഷ് പ്രസംഗിച്ചു.

Back to Top