30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ശബാബ് ജില്ലാ കണ്‍വെന്‍ഷന്‍

കോഴിക്കോട്: നവംബര്‍ ഒന്ന് മുതല്‍ 30 വരെ നടക്കുന്ന ശബാബ്, പുടവ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം വിജയിപ്പിക്കുന്നതിന് ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. ഐ എസ് എമ്മിന്റെ 15 സംഘടനാ ജില്ലകളുടെയും പ്രസിഡന്റ്, സെക്രട്ടറി, പ്രസിദ്ധീകരണ കണ്‍വീനര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. കോവിഡ് പ്രതിസന്ധികളിലെ മറികടന്നും പ്രചാരണമാസം വിജയിപ്പിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ യോഗം തയ്യാറാക്കി. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫൈസല്‍ നന്മണ്ട കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, അബ്ദുല്‍ ജലീല്‍ മദനി വയനാട്, യൂനുസ് നരിക്കുനി പ്രസംഗിച്ചു.

Back to Top