കുടിവെള്ള പദ്ധതി സമര്‍പ്പണം
താനാളൂര്‍ എ എം എല്‍ പി സ്‌കൂളിന് ശബാബ് സെന്റര്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം താനൂര്‍
സി ഐ പ്രമോദ് നിര്‍വഹിക്കുന്നു
താനാളൂര്‍: എ എം എല്‍ പി സ്‌കൂളിന് താനാളൂര്‍ ശബാബ് സെന്റര്‍ നിര്‍മിച്ചു നല്‍കുന്ന കുടിവെള്ള പദ്ധതിയുട ഉദ്‌ഘാടനം താനൂര്‍ സി ഐ പ്രമോദ് നിര്‍വഹിച്ചു. ശബാബ് സെന്റര്‍ ചെയര്‍മാന്‍ എന്‍ കെ മുസ്‌തഫ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആബിദ ഫൈസല്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ലീല ടീച്ചര്‍, ഫൈസല്‍ തൊട്ടിയില്‍, ഇ അബ്‌ദുല്‍ഗഫൂര്‍, ഫൈസല്‍ നന്തനില്‍, വി കെ സജീവന്‍, സാബിറ, നിഷ, വി പി ആബിദ്, സഫീര്‍ പ്രസംഗിച്ചു.
