24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മതേതരത്വം, ജനാധിപത്യം: സി ബി എസ് ഇ നിലപാട് പുനപ്പരിശോധിക്കണം: എം എസ് എം

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയവ അപ്രസക്തമാണെന്ന് വിധിയെഴുതുന്ന സി ബി എസ് ഇ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള വ്യഗ്രതയാണിത്. രാഷ്ട്രമീമാംസയുടെ സിലബസില്‍ മൗലികമായി അറിഞ്ഞിരിക്കേണ്ട ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ പൊതുസ്വഭാവത്തെ പഠനഭാരം ലഘൂകരിക്കാനെന്ന പേരില്‍ വെട്ടിക്കളയുന്ന നിലപാട് അംഗീകരിക്കാനാവില്ല. ആരോഗ്യ അടിയന്തരാവസ്ഥ മറയാക്കി രാഷ്ട്രീയ അടിയന്തിരാവസ്ഥ നടപ്പിലാക്കാനുള്ള ശൈലിയാണിത്. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങളുടെ മുന്‍ഗണന തീരുമാനിക്കാന്‍ ഫാസിസ്റ്റ് രാഷ്ട്രീയം അടിസ്ഥാനമാക്കരുതെന്നും എം എസ് എം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു. ഷഹീര്‍ വെട്ടം, അദീബ് പൂനൂര്‍, സുഫിയാന്‍ അബ്ദുസ്സത്താര്‍, റിഹാസ് പുലാമന്തോള്‍, ഡോ. സാബിത്ത്, നസീഫ് അത്താണിക്കല്‍, ഇസ്ഹാഖ് കടലുണ്ടി, നബീല്‍ പാലത്ത്, ജസീന്‍ നജീബ്, ലുഖ്മാന്‍, ജസീം സാജിദ്, ഷഫീഖ് പാലക്കാട്, നദീര്‍ മൊറയൂര്‍, റസീം ഹാറൂന്‍, ഉമര്‍ യാസിഫ്, നദീര്‍ കടവത്തൂര്‍, ഫിറോസ് ഐക്കരപ്പടി പ്രസംഗിച്ചു

Back to Top