24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിക്ക് പുതിയ നേതൃത്വം

ജിദ്ദ: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ‘നേരിന്റെ ശബ്ദം നന്മയുടെ സംഘം’ പ്രമേയത്തിലല്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ച ഏകീകൃത മെമ്പര്‍ഷിപ്പ് കാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ച് നാഷണല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികള്‍: കാസിം മദനി മക്ക (പ്രസിഡന്റ്), അസ്‌ക്കര്‍ ഒതായി ബുറൈദ (ജന.സെക്ര), നൗഷാദ് കരിങ്ങനാട് ജിദ്ദ (ട്രഷറര്‍), സലീം പൂവന്‍കാവില്‍ റിയാദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി ദമ്മാം, ഷാജഹാന്‍ ചളവറ റിയാദ്, യൂസഫ് തോട്ടശ്ശേരി ദമ്മാം, ഷാജഹാന്‍ പുല്ലിപറമ്പ് അല്‍കോബാര്‍, ഉബൈദ് കക്കോവ് യാമ്പു (വൈ.പ്രസി), സലീം കടലുണ്ടി ജുബൈല്‍, ജരീര്‍ വേങ്ങര ജിദ്ദ, ഫാറൂഖ് സ്വലാഹി ജുബൈല്‍, അബ്ദുല്‍അഹദ് അല്‍ഹസ (സെക്രട്ടറി). ഉപദേശകസമിതി: സലാഹ് കാരാടന്‍ (ചെയര്‍മാന്‍), അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, ബഷീര്‍ മാമാങ്കര, സയ്യിദ് സുല്ലമി തുറൈഫ്, അബ്ദുല്‍ഹമീദ് മടവൂര്‍, താഹിര്‍ മൗലവി, റഹീം ഫാറൂഖി ബുറൈദ, ഇബ്‌റാഹിം തലപ്പാടി അല്‍ഹസ, അബ്ദുസ്സലാം വെള്ളറക്കാട് ബുറൈദ, ഡോ. അഷറഫ് ദമ്മാം

Back to Top