6 Friday
March 2026
2026 March 6
1447 Ramadân 17

ഖുര്‍ആന്‍ നിര്‍വഹിച്ചത് സമൂഹത്തെ പ്രകാശത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ചരിത്രദൗത്യം: പ്രേമചന്ദ്രന്‍ എം പി

(1) സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം & ക്യു എല്‍ എസ് ദേശീയ സംഗമം സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു. (2) എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തുന്നു

ജിദ്ദ: അന്ധകാരനിബിഡമായ ഒരു സമൂഹത്തെ പ്രകാശത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ചരിത്രദൗത്യമാണ് വിശുദ്ധ ഖുര്‍ആന്‍ നിര്‍വ്വഹിച്ചതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി അഭിപ്രായപ്പെട്ടു. സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം & ക്യു എല്‍ എസ് ദേശീയ സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍ ശേഷിപ്പിച്ചു പോയ വിശുദ്ധ ഖുര്‍ആനും തിരുചര്യയും സൂക്ഷ്മതാപൂര്‍ണ്ണമായ ജീവിതം നയിക്കാനാണ് മനുഷ്യരാശിയോട് ഉദ്‌ഘോഷിക്കുന്നത്. സാമ്പത്തിക നീതിയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. അതിന്റെ പ്രയോഗവത്കരണമാണ് പ്രവാചകജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചത്.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സഊൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതി പ്രസിഡന്റ് കാസിം മദനി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ അന്‍സാരി, ബുഷ്‌റ നജാത്തിയ, അലി മദനി മൊറയൂര്‍, നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. മുനീര്‍ ഹാദി വെളിച്ചം പദ്ധതിയെ പരിചയപ്പെടുത്തി. വെളിച്ചം സഊദി ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം കോര്‍ഡിനേറ്റര്‍ ഹാരിസ് കടലുണ്ടി നിര്‍വഹിച്ചു. ഫൈഹ റഫീഖ്, ഹംന ഇംതിയാസ് ഖുര്‍ആന്‍ പാരായണം നടത്തി. ഫാറൂഖ് സ്വലാഹി, ഇസ്‌ലാഹി സെന്റര്‍ ജന.സെ്രകട്ടറി അസ്‌കര്‍ ഒതായി പ്രസംഗിച്ചു. നൂറാ അസ്‌കര്‍, സകീര്‍ വിതുര ഗാനങ്ങള്‍ ആലപിച്ചു.`

Back to Top