30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ശമീം ഉമരി അനുസ്മരണം

കോഴിക്കോട്: മുസ്‌ലിം സമുദായത്തില്‍ ഏകതയുടെ സന്ദേശമുയത്തിയ പണ്ഡിതനായിരുന്നു ഈയ്യിടെ അന്തരിച്ച മുഹമ്മദ് ശമീം ഉമരിയെന്ന് അസോസിയേഷന്‍ ഓഫ് മുസ്‌ലിം പബ്ലിഷേര്‍സ് സംഘടിപ്പിച്ച ശമീം ഉമരി അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ചെയര്‍മാന്‍ കുഞ്ഞാലന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ ടി ഹുസൈന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. പി കോയ, ഹുസൈന്‍ രണ്ടത്താണി, കെ പി സക്കരിയ്യ, റാസിഖ് റഹീം, എ അബ്ദുല്‍മജീദ് നദ്‌വി, റഫീഖ് റഹ്മാന്‍, ശമീം ഉമരിയുടെ മക്കളായ സുബൈര്‍, മുജീബ്, റസൂല്‍ ഗഫൂര്‍, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ പ്രസംഗിച്ചു.

Back to Top