റിയാദ് ഇസ്‌ലാഹി സെന്റര്‍ എം ജി എം ഭാരവാഹികള്‍
റിയാദ്: ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിച്ച് കൂടുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിനു കീഴിലുള്ള എം ജി എം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അക്രമിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും സംരക്ഷണവും നീതിയും ലഭ്യമാക്കേണ്ട ഭരണകൂടങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രവണത ഭീതിയുണര്‍ത്തുന്നതാണ്. അക്രമികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തിയാലേ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്ക് അറുതിവരികയുള്ളൂവെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സഫിയ സിദ്ദീഖ് (ഉപദേശകസമിതി ചെയര്‍പേഴ്‌സണ്‍), ജംഷീദ സാജിദ്, (പ്രസിഡണ്ട്), നൗഷില ഹബീബ്, (ജനറല്‍ സെക്രട്ടറി), നൗഫിദ അഷ്‌റഫ്, (ട്രഷറര്‍), നുസ്രത്ത് നൗഷാദ്, ആയിഷ ടീച്ചര്‍ (വൈ.പ്രസി), നബീല റിയാസ്, ഫര്‍ഹാന ഷമീല്‍ (സെക്രട്ടറി), ഷാഹിന കബീര്‍, ഡോ റഫ, നസീന നൗഫല്‍, നിബാന ശിഹാബ്, സാബിറ ഫസല്‍ (എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. അഷ്‌റഫ് മരുത പ്രഭാഷണം നടത്തി.