14 Tuesday
July 2026
2026 July 14
1448 Mouharrem 28

ക്വിസ് മത്സരഫലം പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റസ് ക്ലബ് (കിസ്‌ക്) ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ ‘ഡിസ്‌കവര്‍ ഇന്ത്യ’ ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ ഷിമ മനാല്‍ (ബിര്‍ള പബ്ലിക് സ്‌കൂള്‍), ഫതീന്‍ ഫാരിസ് (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), സംപൂര്‍വ നായിഡു, സഞ്ജയ് കുമാര്‍ (ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍), റൗണക് തന്‍വീര്‍ (ഭവന്‍സ് പബ്ലിക് സ്‌കൂള്‍) എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ നൈല ഷാനവാസ് (ബിര്‍ള പബ്ലിക് സ്‌കൂള്‍), സബ്ജൂനിയര്‍ വിഭാഗത്തില്‍ ശരണ്‍ രഞ്ജീവ്, നസ്‌ലി ഷാനവാസ് എന്നിവരും ജേതാക്കളായി. ഓണ്‍ലൈനിലായിരുന്നു ക്വിസ് മത്സരം നടത്തിയത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ അടുത്തറിയാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചതെന്ന് കിസ്‌ക് ഭാരവാഹികള്‍ അറിയിച്ചു.

Back to Top