6 Friday
March 2026
2026 March 6
1447 Ramadân 17

മദ്യത്തിന് കുറിപ്പടി: കോടതി വിധി സ്വാഗതാര്‍ഹം

കണ്ണൂര്‍: മദ്യാസക്തര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ തിരുമാനം മരവിപ്പിച്ച കോടതി നടപടിയെ കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജില്ലാ സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. മദ്യാസക്തരെ മദ്യവിമുക്തിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും മദ്യനിരോധനത്തിന്ന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണം. നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ട് കുറ്റപ്പെടുത്തുകയും മറ്റു സമാന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവാത്തതാണ്. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ജലീല്‍ ഒതായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി കടവത്തൂര്‍, റമീസ് പാറാല്‍, പി സാദിഖ്, ടി കെ സി അഹമ്മദ്, നാസര്‍ ധര്‍മ്മടം, എന്‍ കെ ഉമ്മര്‍, കെ എ അതാഉല്ലാഹ്, ജസീന്‍ നജീബ്, കെ സൈദ്, കെ വി ഉമ്മര്‍ പ്രസംഗിച്ചു.

Back to Top