24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

പാലത്തായി പ്രതിക്ക്‌ പോക്‌സോ ചുമത്താത്തത്‌ ലജ്ജാകരം: എം ജി എം

കണ്ണൂര്‍: പാലത്തായി കേസിലെ പ്രതിക്ക്‌ പോക്‌സോ കുറ്റം ചുമത്താത്തത്‌ സാക്ഷര കേരളത്തിന്‌ അപമാനവും ലജ്ജാകരവുമെന്നും എം ജി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. അന്വേഷണത്തിലെ വീഴ്‌ചകളാണ്‌ പ്രതിക്ക്‌ ജാമ്യം കിട്ടാന്‍ ഇടയാക്കിയത്‌. വീഴ്‌ചകള്‍ക്ക്‌ ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷണ നടപടിയുണ്ടാകണം. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തണം. സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ ശക്തമായ സ്‌ത്രീ മുന്നേറ്റത്തിന്ന്‌ എം ജി എം ഇറങ്ങുമെന്നും സെക്രട്ടറിയേറ്റ്‌ മുന്നറിയിപ്പ്‌ നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജുവൈരിയ്യ അന്‍വാരിയ്യ, ജില്ലാ സെക്രട്ടറി സി ടി ആയിഷ, ട്രഷറര്‍ മറിയം അന്‍വാരിയ്യ കടവത്തൂര്‍, കെ പി ഹസീന, ശബീന കണ്ണൂര്‍, ഫാത്തിമ സിദ്ദീഖ്‌ തളിപ്പറമ്പ, ജമീല കണ്ണൂര്‍ പ്രസംഗിച്ചു.

Back to Top