15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഓണ്‍ലൈന്‍ പഠനപദ്ധതി

കാഞ്ഞിരമറ്റം: ലോക്ഡൗണ്‍ കാല പശ്ചാത്തലത്തില്‍ റമദാന്‍ കാലത്ത് വിശ്വാസി സമൂഹത്തിന് ഓണ്‍ലൈന്‍ വാട്സാപ്പ്, ഫോണ്‍ ഇന്‍ പ്രോഗ്രാം മാര്‍ഗങ്ങള്‍ മുഖേന പഠന, പ്രബോധന, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കെ എന്‍ എം ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പദ്ധതികളാവിഷ്കരിച്ചു. റമദാനില്‍ എല്ലാ ദിവസവും രാവിലെയും ഉച്ചക്കും വൈകുന്നേരവും ഇസ്ലാഹി പ്രഭാഷണങ്ങള്‍ ഉണ്ടാകും. തജ്വീദ് പഠനക്ലാസ്സുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രശ്നോത്തരി മത്സരങ്ങളും നടത്തും. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് സി എ ഇബ്റാഹിം അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഇസ്ലാഹി, പി പി ഹസന്‍, എം എം നാസര്‍, സി എ അന്‍വര്‍, ബഷീര്‍ മദനി പ്രസംഗിച്ചു.

Back to Top