30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി

കേരള വനിത ക്രിക്കറ്റ് അണ്ടര്‍-16 ക്യാപ്റ്റന്‍ സി എം സി നജ്‌ലയുടെ ഓണ്‍ലൈന്‍ പഠനത്തിന് താനാളൂര്‍ ശബാബ് സെന്റര്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ചെയര്‍മാന്‍ എന്‍ കെ മുസ്തഫ കൈമാറുന്നു.

തിരൂര്‍: കേരള വനിത ക്രിക്കറ്റ് അണ്ടര്‍-16 ക്യാപ്റ്റന്‍ നജ്‌ലക്ക് താനാളൂര്‍ ശബാബ് സെന്റര്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി. വയനാട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് നജ്‌ല. ശബാബ് സെന്റര്‍ ചെയര്‍മാന്‍ എന്‍ കെ മുസ്തഫ സ്മാര്‍ട്ട് ഫോണ്‍ കൈമാറി. കണ്‍വീനര്‍ വി പി ആബിദ്, എം ഷാജിര്‍, അബ്ദുസ്സലാം തറയില്‍, എന്‍ പി നാസര്‍, സി ഇസ്മായില്‍, എന്‍ കെ റാഷിദ് പങ്കെടുത്തു. തിരൂര്‍ മുറിവഴിക്കല്‍ സി എം സി നൗഷാദിന്റെയും കെ വി മുംതാസിന്റെയും മകളാണ് നജ്‌ല.

Back to Top