6 Friday
March 2026
2026 March 6
1447 Ramadân 17

ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കുക

അരീക്കോട്: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ദേശീയ വിദ്യഭ്യാസ നയത്തിലെ രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ല കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ എങ്ങനെ വിദ്യാഭ്യാസത്തിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് നിയന്ത്രണങ്ങളും നവലിബറല്‍ നയങ്ങളും ഒളിച്ചുകടത്താം എന്നുള്ളതാണ്. ആശങ്കകളെ മുന്‍നിര്‍ത്തി ദേശീയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രീയമായി സൂക്ഷ്മ പരിശോധന നടത്തണമെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. ജില്ലാ വൈ.പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ അബ്ദുല്‍കരീം വല്ലാഞ്ചിറ, കുഞ്ഞുമുഹമ്മദ് കല്ലട, മൂസ ആമയൂര്‍, ടി അബ്ദുറഹ്മാന്‍, അസീസ് മാസ്റ്റര്‍, സക്കീര്‍ ഹുസൈന്‍, ബഷീര്‍ പുളിക്കല്‍, അബ്ദുറഷീദ് ഉഗ്രപുരം, ശാക്കിര്‍ ബാബു കുനിയില്‍, ഡോ. ലബീദ് അരീക്കോട്, വി ടി ഹംസ, ഫിറോസ് വണ്ടൂര്‍, ശംസുദ്ദീന്‍ അയനിക്കോട് പ്രസംഗിച്ചു.`

Back to Top