24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മോദീ സര്‍ക്കാറിന്‍റെ മുസ്ലിം വേട്ടക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരണം – കെ എന്‍ എം (മര്‍കസുദ്ദഅ്വ)

കോഴിക്കോട്: രാജ്യം കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്ത് ദില്ലിയില്‍ മുസ്ലിം വേട്ടക്കിറങ്ങിത്തിരിച്ച മോദീ സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോവിഡ് ലോക്ക് ഡൗണില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അതിന് പരിഹാരമൊന്നും ചെയ്യാതെ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്ന മോദീ സര്‍ക്കാറിന്‍റെ കാടത്തത്തിനെതിരെ രാജ്യം മൗനം തുടരുന്നത് ആശങ്കാജനകമാണ്.
സംഘപരിവാര്‍ ഭീകര സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ദില്ലി കൂട്ടക്കൊലയുടെ ഉത്തരവാദിത്വം മുസ്ലിം ചെറുപ്പക്കാരുടെ തലയില്‍ കെട്ടിവെച്ച് ജയിലിലടക്കുന്ന നടപടി അംഗീകരിച്ചു കൊടുത്തുകൂടാ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്ത വിദ്യഥികളെ ക്രൂരമായി നേരിടുന്ന മോദീ സര്‍ക്കാറിനോട് അരുതെന്ന് പറയാന്‍ ഇവിടെയാരുമില്ലാതെ വരുന്നത് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. ഗര്‍ഭിണികടക്കമുള്ള വിദ്യാര്‍ഥി നേതാക്കളെ അകാരണമായി തടങ്കലിലാക്കുന്ന മോദീ സര്‍ക്കാറിന്‍റെ ഫാസിസ്റ്റ് വാഴ്ച അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്വ) സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
ഓണ്‍ലൈന്‍ ആയി നടന്ന യോഗം സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ എല്‍ പി ഹാരിസ്, അഡ്വ. പി മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, പി പി ഖാലിദ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, എന്‍ എം അബ്ദുല്‍ജലീല്‍, പി സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ്, കെ എ സുബൈര്‍, ശംസുദ്ദീന്‍ പാലക്കോട്, ഇസ്മാഈല്‍ കരിയാട്, കെ പി അബ്ദുറഹ്മാന്‍, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, ഖദീജ നര്‍ഗീസ്, ഡോ. അന്‍വര്‍ സാദത്ത്, അലി മദനി മൊറയൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, സല്‍മ അന്‍വാരിയ്യ, ബി പി എ ഗഫൂര്‍, റുക്സാന വാഴക്കാട് ഫാസില്‍ ആലുക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top