5 Thursday
March 2026
2026 March 5
1447 Ramadân 16

മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ റാങ്ക് ജേതാക്കളെ ആദരിച്ചു

എം എസ് എം സംസ്ഥാന സമിതി റമദാനില്‍ സംഘടിപ്പിച്ച മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആയിഷ ആസാദ് കോഴിക്കോട്, ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മദീഹ കപ്രക്കാടന്‍ മഞ്ചേരി എന്നിവര്‍ക്കുള്ള അവാര്‍ഡും കാഷ് പ്രൈസും സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ സമ്മാനിക്കുന്നു.

കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി റമദാന്‍ കാലത്ത് സംഘടിപ്പിച്ച മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ റാങ്ക് ജേതാക്കളെ ആദരിച്ചു. ജനറല്‍ വിഭാഗത്തില്‍ ആയിഷ ആസാദ് കോഴിക്കോട് ഒന്നാം സ്ഥാനവും ഷൈമ ടി അച്ചനമ്പലം രണ്ടാം സ്ഥാനവും സുബൈദ ചങ്ങരംകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ മഞ്ചേരി സ്വദേശി മദീഹ കപ്രക്കാടന്‍ ഒന്നാം സ്ഥാനവും കോഴിക്കോട് ഗോതമ്പ് റോഡ് സ്വദേശി മുസഫറുല്‍ ഇസ്‌ലാം രണ്ടാം സ്ഥാനവും കൊടിയത്തൂര്‍ സ്വദേശി വി കെ ഫഹീമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എഴുത്തു പരീക്ഷാ മാതൃകയില്‍ നടക്കാറുള്ള മത്സരം കോവിഡ് നിയന്ത്രണം കാരണം ഓണ്‍ലൈനിലായിരുന്നു. അമാനി മൗലവിയുടെ തഫ്‌സീര്‍ അടിസ്ഥാനമാക്കി സൂറത്തുല്‍ നഹ്ല്‍, സൂറത്തുല്‍ മുര്‍സലാത്ത് എന്നിവയായിരുന്നു ജനറല്‍, ജൂനിയര്‍ വിഭാഗങ്ങളുടെ പാഠഭാഗം. ഇരുവിഭാഗങ്ങളിലും രണ്ട് റൗണ്ടുകളിലായിരുന്നു മത്സരം. അയ്യായിരത്തോളം പേര്‍ പങ്കെടുത്തു.
എം എസ് എം സംസ്ഥാന ഭാരവാഹികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടിലെത്തിയാണ് അവാര്‍ഡ് തുകയും പ്രശസ്തി പത്രവും കൈമാറിയത്. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, ജനറല്‍ സെക്രട്ടറി സഹീര്‍ വെട്ടം, ട്രഷറര്‍ നസീഫ് അത്താണിക്കല്‍, കണ്‍വീനര്‍ ഇസ്ഹാഖ് കടലുണ്ടി, സംസ്ഥാന ഭാരവാഹികളായ നദീര്‍ മൊറയൂര്‍, ആദില്‍ നസീഫ് മങ്കട പങ്കെടുത്തു

Back to Top