5 Thursday
March 2026
2026 March 5
1447 Ramadân 16

ബല്‍കീസ് ദാദി: ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന പ്രതീകം: എം ജി എം

കോഴിക്കോട്: ലോകത്തെ പ്രചോദിപ്പിച്ച നൂറില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ശാഹീന്‍ബാഗ് സമരനായിക ബില്‍കീസ് ദാദി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണെന്ന് എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ ഫാസിസത്തിന്റെ ഭീകരതക്കെതിരെ പൊരുതാന്‍ ഇന്ത്യന്‍ സ്ത്രീത്വം സമരസജ്ജമാണെന്നതിന്റെ അടയാളപ്പെടുത്തലാണ് ശാഹീന്‍ബാഗ് സമരം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിറുത്തിവെച്ചെങ്കിലും പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന ബല്‍കീസ് ദാദിയുടെ പ്രഖ്യാപനം ഇന്ത്യന്‍ സ്ത്രീസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണമെന്നും എം ജി എം ആഹ്വാനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സല്‍മ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. റുക്‌സാന വാഴക്കാട്, റാഫിദ ഖാലിദ്, ഹസനത്ത് നാസര്‍, സനിയ്യ അന്‍വാരിയ്യ, ബുശ്‌റ നജാത്തിയ്യ, റൈഹാന കൊല്ലം, ഖദീജ കൊച്ചി, ജുവൈരിയ കണ്ണൂര്‍, സജ്‌ന പട്ടേല്‍താഴം, പാത്തേയ്കുട്ടി ടീച്ചര്‍, സൈനബ ശറഫിയ്യ, റസീന മുട്ടില്‍, റുകിയ പൂനൂര്‍, ചിന്ന ടീച്ചര്‍, അഫീഫ പൂനൂര്‍ പ്രസംഗിച്ചു.

Back to Top