24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സ്ത്രീപീഡനം: മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: എം ജി എം

ആലപ്പുഴ: മതപുരോഹിതര്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വരെ സ്ത്രീകളെ പീഡിപ്പിക്കുന്നത് തുടര്‍ക്കഥയായി മാറിയ കേരളത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം തയ്യാറാകണമെന്ന് എം ജി എം (മര്‍കസുദ്ദഅ്‌വ) ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാമപൈശാചികതയോട് യാതൊരു കാരണവശാലും കാരുണ്യം കാണിക്കരുത്. വൈകുന്ന നീതിപാലനം വേട്ടക്കാര്‍ക്ക് വിരുന്നൊരുക്കലാണ്. സര്‍ക്കാരും ഭരണസംവിധാനങ്ങളും പീഡനത്തിന് ഇരയായ വര്‍ക്കൊപ്പം നിലകൊള്ളണമെന്നും മനുഷ്യ മനസാക്ഷി ഈ പൈശാചികതക്കെതിരെ പ്രതിഷേധിക്കണമെന്നും എം ജി എം ജില്ലാ പ്രസിഡന്റ് ആര്‍ ഖന്‍സ ബഷീര്‍, സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ എന്നിവര്‍ ആവശ്യപ്പെട്ടു

Back to Top