സ്ത്രീജന വായന ബോധനവുമായി എം ജി എം
ആരാമ്പ്രം ശാഖ എം ജി എം സ്ത്രീജന വായനബോധന പദ്ധതിയുടെ ഉദ്ഘാടനം ബാലസാഹിത്യകാരി ഷീജ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.
ആരാമ്പ്രം: സ്ത്രീജനങ്ങള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരാമ്പ്രം ശാഖ എം ജി എം ‘ഇഖ്‌റഅ്’ വായന ബോധനപരിപാടി ആരംഭിച്ചു. വ്യക്തികളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ച് വായനയില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് എത്തിക്കുന്ന പദ്ധതിയാണിത്. പരിപാടിയുടെ ഉദ്ഘാടനം കെ പി മൈമൂനയില്‍ നിന്ന് പുസ്തകങ്ങള്‍ സ്വീകരിച്ച് ബാലസാഹിത്യകാരി ഷീജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന സമിതി അംഗം ഷക്കീല ആരാമ്പ്രം, റംല ഉമ്മര്‍, കെ കെ ഷമീമ പ്രസംഗിച്ചു