അഗതിമന്ദിരത്തിലേക്ക് സാമഗ്രികള്‍ കൈമാറി
ആലപ്പുഴ അഗതി മന്ദിരത്തിലേക്ക് എം ജി എം ജില്ലാ കമ്മിറ്റി നല്കുന്ന സാമഗ്രികള്‍ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍ കൈമാറുന്നു.
ആലപ്പുഴ: എം ജി എം ജില്ലാ കമ്മിറ്റി ആലപ്പുഴ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് നിത്യോപയോഗ സാധനങ്ങളും സാമഗ്രികളും കൈമാറി. വിതരണോദ്ഘാടനം എം ജി എം ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ നിര്‍വഹിച്ചു. മന്ദിരത്തിലെ വാര്ഡന് ഏറ്റുവാങ്ങി. മണ്ഡലം ട്രഷറര്‍ ഷഫീല മുബാറക് പ്രസംഗിച്ചു.
