24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

മലപ്പുറം ഈസ്റ്റ് ജില്ലയില്‍ കെ എന്‍ എം സമന്വയ സദസ്സ്

മലപ്പുറം: ‘ബുദ്ധിയുടെ മതം മാനവതയുടെ ജീവന്‍’ പ്രമേയത്തില്‍ കെ എന്‍ എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ല സമിതി സംഘടിപ്പിച്ച സമന്വയ സദസ്സ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങള്‍ തകര്‍ത്ത് രാജ്യത്ത് ഏക സംസ്‌കാരം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ഒളിയജണ്ടകള്‍ ഇന്ത്യന്‍ ജനത തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പ്രഭാഷണം നടത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, അബ്ദുറഷീദ് ഉഗ്രപുരം, ഐ എസ് എം ജില്ലാ സെക്രട്ടറി ജൗഹര്‍ അയനിക്കോട്, എം എസ് എം ജില്ലാ സെക്രട്ടറി ഡോ. ഉസാമ അബ്ദുല്‍ ജബ്ബാര്‍, എം ജി എം ജില്ലാ പ്രസിഡന്റ് ത്വാഹിറ ടീച്ചര്‍ മോങ്ങം സംസാരിച്ചു.

Back to Top