മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ സൗജന്യ കൗണ്‍സലിങ്
കുവൈത്ത്: കോവിഡ് പശ്ചാത്തലത്തില്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ കൗണ്‍സലിങ്. മലയാളി കൗണ്‍സലിങ് ഫോറത്തിന്റെ സഹകരണത്തോടെയാണ് കൗണ്‍സലിങ് നടത്തുന്നത്. www.malayalicounselor.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് കൗണ്‍സലിങ്. ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ തിക്കോടി, ബിനു ജോണ്‍, രമ്യ ശങ്കര്‍, എ അനീസ, കെ എഫ് ഫിറോസ് എന്നിവരാണ് കൗണ്‍സലിങ്ങിന് നേതൃത്വം നല്‍കുന്നത്. ആലോചനാ യോഗത്തില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, യൂനുസ് സലീം, അയ്യൂബ്ഖാന്‍, മിര്‍സാദ്, ഇര്‍ഷാദ്, ഡോ. മുഹ്‌സിന്‍, നിഹാസ് വാണിമേല്‍ പ്രസംഗിച്ചു.
