30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കെ എന്‍ എം കാമ്പയിന് ജി സി സി മേഖലയില്‍ തുടക്കം

1) കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ചതുര്‍മാസ കാമ്പയിന്റെ ജി സി സി മേഖലയിലെ പ്രചാരണോദ്ഘാടനം ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി നിര്‍വഹിക്കുന്നു. (2) മുഖ്യപ്രഭാഷണം സി എം മൗലവി ആലുവ നിര്‍വഹിക്കുന്നു. (3) മുഖ്യാതിഥിയായ എഴുത്തുകാരന്‍ കെ പി രാമനുണ്ണി പ്രഭാഷണം നടത്തുന്നു

ദോഹ: ‘ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംഘടിപ്പിക്കുന്ന ചതുര്‍മാസ കാമ്പയിന്റെ ജി സി സി തല ഉദ്ഘാടനം ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി നിര്‍വ്വഹിച്ചു. എല്ലാ സഹജീവികളെയും ഉള്‍കൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂര്‍ണ്ണമാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ജെ യു വൈ.പ്രസിഡന്റ് സി എം മൗലവി മുഖ്യപ്രഭാഷണം നടത്തി. റിഹാസ് പുലാമന്തോള്‍ ‘മാനവികതയുടെ ഇസ്ലാഹി പരിസരം’ എന്ന വിഷയത്തിലും എം ടി മനാഫ് ‘മാനവതയുടെ ജീവന്‍’ എന്നീ വിഷയത്തിലും പ്രഭാഷണം നടത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, ജി സി സി കോര്‍ഡിനേഷന്‍ സമിതിയുടെ പ്രഖ്യാപനം നടത്തി. എം അഹമ്മദ് കുട്ടി മദനി സമാപനഭാഷണം നടത്തി. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുലൈമാന്‍ മദനി, അസൈനാര്‍ അന്‍സാരി പ്രസംഗിച്ചു.`

Back to Top