6 Friday
March 2026
2026 March 6
1447 Ramadân 17

കെ എന്‍ എം ആദര്‍ശകാമ്പയിന് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി

കണ്ണൂര്‍: വിശുദ്ധ ജീവിത ദര്‍ശനം എന്ന അവസ്ഥയില്‍ നിന്ന് അന്ധവിശ്വാസത്തിനും ആത്മീയ ചൂഷണത്തിനും വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നത് മതനേതൃത്വം തന്നെ ഇടപ്പെട്ട് തടയണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആദര്‍ശകാമ്പയിന്‍ ജില്ലാ പ്രചാരണോദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. കടല്‍ത്തൊഴിലാളികളുടെ വറുതി മാറാനും മത്സ്യസമ്പത്ത് വര്‍ധിക്കാനും മന്ത്രിച്ചൂതിയ പഴം കടലിലെറിഞ്ഞാല്‍ മതിയെന്ന് ഒരു മതവും പറയുന്നില്ലെന്നിരിക്കെ അത്തരം അന്ധവിശ്വാസത്തിന്ന് മതമേലാളന്മാര്‍ തന്നെ ഒരുങ്ങി പുറപ്പെടുന്നത് ഗൗരവമായി കാണണം. മാനുഷികതയും മാനവതയുമാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്നിരിക്കെ തെറ്റായ സന്ദേശങ്ങള്‍ നല്‍കി മതതത്വങ്ങളെ വികൃതമാക്കാനുള്ള നീക്കം അപലപനീയും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രചാരണം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം പി, എ എന്‍ ഷംസീര്‍ എം എല്‍ എ, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, സി എം മൗലവി ആലുവ, ഹുമയൂണ്‍ കബീര്‍ ഫാറൂഖി, സി സി ശ ക്കീര്‍ ഫാറൂഖി, റമീസ് പാറാല്‍, മുഹമ്മദ് റാഫി തളിപ്പറമ്പ, ശബീന കണ്ണൂര്‍, ജസീല്‍ പൂതപ്പാറ, സുഹാന ഇരിക്കൂര്‍ പ്രസംഗിച്ചു.`

ചര്‍ച്ചാ സദസ്സ്
ദോഹ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എം ജി എം ഖത്തര്‍ ‘സ്വാതന്ത്ര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും’ ഓണ്‍ലൈന്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചു. കേരള ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം അഡ്വ. കെ പി മറിയുമ്മ ഉദ്ഘാടനം ചെയ്തു. ഖദീജ നര്‍ഗീസ് വിഷയാവതരണം നടത്തി. മുഫീദ തസ്നീം പ്രഭാഷണം നടത്തി. ‘എം ജി എം ബ്രയിന്‍ ഹണ്ട്’ പരിപാടി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍ ഉദ്ഘാടനം ചെയ്തു. സൈനബ അന്‍വാരിയ, ജാസ്മിന്‍ നസീര്‍, മഹര്‍ബാന്‍, തൗഹീദാ റഷീദ്, താഹിറ അലി പ്രസംഗിച്ചു.`

Back to Top