30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

തദ്ദേശ തെരഞ്ഞെടുപ്പ്: മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുന്ന സഖ്യങ്ങള്‍ ആത്മഹത്യാപരം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയ നീക്കുപോക്കുകളില്‍ നിന്ന് മതേതര കക്ഷികള്‍ വിട്ടുനില്ക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്ന സാഹചര്യത്തില്‍ അവര്‍ക്കനുഗുണമായ നിലയില്‍ മതരാഷ്ട്രവാദ തീവ്രവാദ സംഘടനകളുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കുന്നത് ആത്മഹത്യാപരമാണ്. മതേതര കക്ഷികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത് വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ശ്രമമുണ്ടാവണം.
യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍ കുട്ടി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, കെ പി മുഹമ്മദ് കല്പറ്റ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, പ്രഫ. ഇസ്മായീല്‍ കരിയാട്, സുഹൈല്‍ സാബിര്‍ രണ്ടത്താണി, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹ്മാന്‍, ഡോ. അനസ് കടലുണ്ടി, പ്രഫ. പി അബ്ദുല്‍അലി മദനി, ഡോ. അന്‍വര്‍ സാദത്ത്, സല്‍മ അന്‍വാരിയ്യ, ഫാസില്‍ ആലുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x