24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കും: കെ എന്‍ എം

കണ്ണൂര്‍: ഇന്ത്യയുടെ ജനാധിപത്യ മതേതര സംസ്‌ക്കാരത്തിന് എതിരായിട്ടുള്ളതും സവര്‍ണ്ണമേധാവിത്വം അടിച്ചേല്‍പ്പിക്കുന്നതുമായ നയങ്ങളും സൂചനകളുമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളതെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ വെബിനാര്‍ അഭിപ്രായപ്പെട്ടു.
പൗരാണിക മിത്തുകളെ ശാസ്ത്ര സത്യങ്ങളാക്കി അവതരിപ്പിച്ച് മതത്തെയും ശാസ്ത്രത്തെയും ഒരേ സമയം അപഹസിക്കുന്ന രീതി ശരിയല്ല. ഒരു ശതമാനത്തില്‍ താഴെ പേര്‍ മാത്രം സംസാരിക്കുന്ന സംസ്‌കൃത ഭാഷയെ എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയും അനുവദിച്ച എട്ട് ഭാഷകളില്‍ ലോകഭാഷയും ഐക്യരാഷ്ടസഭയുടെ ആറ് അംഗീകൃത ഭാഷയില്‍ ഉള്‍പ്പെട്ടതുമായ അറബി ഭാഷയെ ഉള്‍പ്പെടുത്താതില്‍ നിഗൂഢതയുണ്ടെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി വെബ്‌നാര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. സി ജി സംസ്ഥാന ജന.സെക്രട്ടറി ഡോ. സെഡ് എ അശ്‌റഫ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പി സി അബൂബക്കര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു.

Back to Top