6 Friday
March 2026
2026 March 6
1447 Ramadân 17

കേരളത്തെ ഭീകരകേന്ദ്രമായി ചിത്രീകരിച്ച് മനുഷ്യവേട്ടക്ക് കളമൊരുക്കാന്‍ അനുവദിക്കില്ല: കെ എന്‍ എം

മഞ്ചേരി: ഭീകരസംഘടനകളുടെ സാന്നിധ്യമെന്ന് പറഞ്ഞ് കേരളത്തിലും അന്യായമായ മനുഷ്യവേട്ടക്ക് കളമൊരുക്കുന്ന ദേശീയ അന്വേഷണ ഏജന്‍സികളുടെ ദുഷ്ടലാക്കിനെതിരെ കേരള ജനത ജാഗരൂകരാകണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മലപ്പുറം ഈസ്റ്റ് ജില്ല സമ്പൂര്‍ണ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
ഭീകരതയുടെ ഇല്ലാ കഥകള്‍ മെനഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടാന്‍ മെനക്കെടരുത്. കേരളത്തെ ഭീകരതയുടെ താവളമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതശ്രമം ആത്മഹത്യാപരമാണെന്ന് കൗണ്‍സില്‍ യോഗം മുന്നറിയിപ്പു നല്‍കി. ഡോ. കെ അബ്ദുറഹ്മാന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍കരീം വല്ലാഞ്ചിറ, വി ടി ഹംസ, മൂസ ആമയൂര്‍, അസീസ് തെരട്ടമ്മല്‍, അഹമ്മദ് കുട്ടി, എ നൂറുദ്ദീന്‍, ശാക്കിര്‍ബാബു കുനിയില്‍, ഡോ ലബീദ് നാലകത്ത്, കല്ലട കുഞ്ഞുമുഹമ്മദ് നിലമ്പൂര്‍ പ്രസംഗിച്ചു.

Back to Top