24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഖുര്‍ആനിനെ കരുവാക്കരുത്: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടത്തുന്ന രാഷ്ട്രീയ വിവാദങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആനിനെ വലിച്ചിഴക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വിദേശ കോണ്‍സുലേറ്റുകളില്‍ നിന്ന് നിയമവിധേയമായി വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള മതപ്രസിദ്ധീകരണങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാമെന്നിരിക്കെ അതിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ചര്‍ച്ചചെയ്യുന്നത് നീതീകരിക്കാനാവില്ല. വിശുദ്ധ ഖുര്‍ആനിനെ അനാവശ്യ വിവാദങ്ങള്‍ക്ക് കരുവാക്കരുത്. സംഘപരിവാറിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതേതര കക്ഷികള്‍ അറിഞ്ഞോ അറിയാതെയോ വിധേയമാകരുതെന്ന് യോഗം അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രൊഫ കെ പി സക്കരിയ്യ, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, പ്രൊഫ. ഇസ്മായില്‍ കരിയാട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എം അഹമ്മദ് കുട്ടി മദനി, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, എം ടി മനാഫ്, സലാഹ് കാരാടന്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സല്‍മ അന്‍വാരിയ്യ, ഷഹീര്‍ വെട്ടം, അഫ്‌നിദ പുളിക്കല്‍, ബി പി എ ഗഫൂര്‍, പി സുഹൈല്‍ സാബിര്‍ പ്രസംഗിച്ചു.

Back to Top