24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സാമുദായിക ധ്രുവീകരണത്തിന് ഇസ്‌ലാമോഫോബിയ വളര്‍ത്തരുത് – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: പ്രബുദ്ധ കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കുമാറ് ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ചില സമുദായ പുരോഹിതന്മാരുടെ നിലപാട് ആശങ്കാജനകമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരുടെ സംസ്ഥാനതല കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഹൈന്ദവ സഹോദരന്‍മാരുടെ ധീരമായ ചെറുത്തുനില്പ് കാരണം സംസ്ഥാനത്ത് കാര്യമായ വേരുറപ്പിക്കാന്‍ കഴിയാതിരിക്കുന്ന സംഘപരിവാറിന് ശക്തി പകരും വിധം ചില ക്രൈസ്തവ പുരോഹിതന്മാര്‍ നടത്തുന്ന പ്രസ്താവനകള്‍ തീര്‍ത്തും അനുചിതമാണ്. ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ വിദ്വേഷം ജനിപ്പിക്കുന്ന മത പുരോഹിതന്‍മാരെ നിയന്ത്രിക്കാന്‍ ക്രൈസ്തവ സഭാ നേതൃത്വവും ക്രൈസ്തവ വിശ്വാസികളും രംഗത്ത് വരണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രഫ. കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, സുഹൈല്‍ സാബിര്‍, കെ എ സുബൈര്‍, കെ എം കുഞ്ഞമ്മദ് മദനി, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍ പ്രസംഗിച്ചു.

Back to Top