ഛിദ്രതയുണ്ടാക്കാനുള്ള ശിആഇസത്തിന്റെ നീക്കം ചെറുക്കണം: കെ ജെ യു
യുവത ലിറ്റ് ഫെസ്റ്റിന്റെ ഭാഗമായി ചെറിയമുണ്ടം അബ്ദുര്‍റസ്സാഖിന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉപഹാരം നല്‍കുന്നു
കോഴിക്കോട്: ഇസ്‌ലാമിക ലോകത്ത് ഛിദ്രതയുണ്ടാക്കാനുള്ള ശിആഇസത്തിന്റെ ഗുഢപദ്ധതിയുടെ പ്രതിഫലനം കേരളത്തിലും കണ്ടുതുടങ്ങുന്നത് ആശങ്കാജനകമാണെന്ന് കേരള സ്‌കോളേഴ്‌സ് അസംബ്ലി (കേരള ജംഇയ്യത്തുല്‍ ഉലമ) സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. മതയാഥാസ്ഥിതികതയും തീവ്രവാദവും ഇറക്കിവിട്ട് മുസ്‌ലിം സമുദായത്തെ ആദര്‍ശപരമായി നശിപ്പിക്കാനുള്ള ശിആഇസത്തിന്റെ നീക്കങ്ങളെ ജാഗ്രതയോടെ കാണണം.
ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ മുസ്‌ലിംകളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നവരെ മുസ്‌ലിം സമുദായം തിരിച്ചറിയണം. ലോകത്തിലെ സര്‍വാംഗീകൃത പണ്ഡിത നേതൃത്വങ്ങളെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയും പരിശുദ്ധ ഹറമുകളുടെ സേവകരെ ഇകഴ്ത്തുകയും ചെയ്യുന്ന കേരളത്തിലെ ചില മുസ്‌ലിം പണ്ഡിതന്മാരുടെ നിലപാട് തീര്‍ത്തും അപകടകരമാണെന്നും യോഗം വിലയിരുത്തി.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ ജെ യു പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി, കെ അബൂബക്കര്‍ മൗലവി, എ അബ്ദുല്‍അസീസ് മദനി, പ്രഫ. കെ പി സകരിയ്യ, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, എം അഹമ്മദ്കുട്ടി മദനി, പ്രഫ. അലി മദനി മൊറയൂര്‍, പ്രഫ. പി അബ്ദുല്‍അലി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. അനസ് കടലുണ്ടി, അബ്ദുസ്സലാം പുത്തൂര്‍, അഡ്വ. മുഹമ്മദ് ഹനീഫ, പ്രഫ. എം ഹാറൂന്‍, മൂസക്കുട്ടി മദനി, അഷ്‌റഫ് മദനി പട്ടിത്തറ, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അബ്ദുല്‍മജീദ്, കെ എം കുഞ്ഞമ്മദ് മദനി, സല്‍മ അന്‍വാരിയ്യ, പ്രഫ. കെ സി സി മുഹമ്മദ് അന്‍സാരി പ്രസംഗിച്ചു.
