സക്കീന ഓമശ്ശേരിക്ക് കാവ്യരത്‌ന പുരസ്‌കാരം
കോഴിക്കോട്: ടാഗോര്‍ സ്മൃതി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ടാഗോര്‍ സ്മൃതി സമ്മാന്‍ പുരസ്‌കാരമായ കാവ്യരത്‌ന ബഹുമതിക്ക് പ്രവാസി എഴുത്തുകാരിയും ജിദ്ദ ഇസ്‌ലാഹി സെന്റര്‍ വിമന്‍സ് വിംഗ് പ്രവര്‍ത്തകയുമായ സക്കീന ഓമശ്ശേരി അര്‍ഹയായി. ‘മരുഭൂമരങ്ങള്‍’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം സഊദി അറേബ്യയില്‍നിന്ന് നിരവധി കവിതാ പുരസ്‌കാരങ്ങള്‍ നേടിയ സക്കീന ഓമശ്ശേരി ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഇസ്‌ലാഹി സെന്റര്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികയാണ്. കോഴിക്കോട് നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു.