കരിപ്പൂരില്‍ ഹജ്ജ് എംബാര്‍കേഷന്‍ പുനസ്ഥാപിക്കണം- കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണം ചെറുക്കണം
കോഴിക്കോട്: ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രികരുള്ള കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ഒഴിവാക്കിയ നടപടി പുനപ്പരിശോധിക്കണമെന്നും കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോവിഡ് ദുരിത കാലത്ത് മലബാറില്‍ നിന്നുള്ള ഹജ്ജ് യാത്രികരില്‍ കൂടുതല്‍ ദുരിതം അടിച്ചേല്‍പ്പിക്കുന്നവിധത്തില്‍ കരുപ്പൂരിനെ ഒഴിവാക്കിയ നടപടി ഒരു നിലക്കും അംഗീകരിക്കാവതല്ല.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന ഫാസിസ്റ്റ് നടപടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി മാധ്യമ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ചെറുത്ത് തോല്‍പ്പിക്കണം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിക്കുന്ന നടപടികളെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ ജനത ആര്‍ജവം കാണിക്കണമെന്ന് കെ എന്‍ എം സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
സംസ്ഥാന വൈ.പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാനം ചെയ്തു. സി അബ്ദുല്ലത്തീഫ്, അഡ്വ. പി മുഹമ്മദ് ഹനീഫ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, കെ എ സുബൈര്‍ അരൂര്‍, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, കെ അബ്ദുസ്സലാം മാസ്റ്റര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, കെ പി അബ്ദുറഹ്മാന്‍, കെ എല്‍ പി ഹാരിസ്, വി സി ഫാസില്‍ ആലുക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ പി മുഹമ്മദ് കല്‍പ്പറ്റ, വി സി മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ അന്‍വാരിയ്യ, ഷഹീര്‍ വെട്ടം, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.