അനുസ്മരണം
വി അബ്ദുല്‍ഹമീദ് പുന്നശ്ശേരി
കലന്തന് കോയ
പുന്നശ്ശേരി: പ്രദേശത്തെ ആദ്യകാല മുജാഹിദ് പ്രവര്‍ത്തകനും കോട്ടപ്പറമ്പ് ആശുപത്രി റിട്ട. ജീനക്കാരനുമായ നൂഞ്ഞിയില്‍ കലന്തന് കോയ നിര്യാതനായി. പുന്നശ്ശേരിയില്‍ മുജാഹിദ് ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്കിയ കട്ടയാട്ട് ഫഖ്റുദ്ദീന്‍ മൗലവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംഘടനാ രംഗത്ത് വന്ന ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. നിരക്ഷതയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന കാലത്ത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. ഭാര്യ ഫാത്തിമ. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് സകരിയ്യ, ഷറീന. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
