24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

സര്‍ക്കാര്‍ മദ്യനയം തിരുത്തണം: ഐ എസ് എം

സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ കായംകുളം മണ്ഡലം ഐ എസ് എം സംഘടിപ്പിച്ച പ്രതിഷേധ സമരം മദ്യവിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു.

കായംകളം: സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്നും മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നും ഐ എസ് എം യുവജന പ്രതിഷേധം ആവശ്യപ്പെട്ടു. ഐ എസ് എം കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പക്കുന്ന ‘ജീവിതമാണ് ലഹരി’ കാമ്പയിന്റെ ഭാഗമായാണ് യുവജന പ്രതിഷേധം സംഘടിപ്പിച്ചത്. കായംകുളം കൊറ്റുകുളങ്ങരയില്‍ നടന്ന പ്രതിഷേധം മദ്യവിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ഹാരിസ് ഉദ്ഘാടനം ചെയ്തു. മദ്യം സുലഭമായി ലഭ്യമാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഇത് കുട്ടികളെപ്പോലും ലഹരിക്ക് അടിമകളാക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യുവതലമുറയേയും നാശത്തിലേക്ക് നയിക്കുന്ന ഇത്തരം തെറ്റായ നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സമരം ആവശ്യപ്പെട്ടു.
കായംകുളം മുസ്‌ലിം അസോസിയേഷന്‍ സെക്രട്ടറി പ്രഫ. ഷാജഹാന്‍ മുഖ്യാഥിതി ആയിരുന്നു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറി എ പി നൗഷാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഐ എസ് എം മണ്ഡലം പ്രസിഡന്റ് എ എല്‍ നിയാസ് അധ്യക്ഷത വഹിച്ചു. ഐ നവാസ്, ഇസ്സുദ്ദീന്‍, ഹസീബ് ചിത്തിനേത്ത്, അബ്ദുല്‍ജബ്ബാര്‍, ശിഹാബ് വേണാട്, എച്ച് റിയാസ്, അബ്ദുറഹീം, അനസ് കായംകുളം പ്രസംഗിച്ചു.

Back to Top