6 Friday
March 2026
2026 March 6
1447 Ramadân 17

ഐ എസ്‌ എം വെര്‍ച്വല്‍ കേരള യാത്ര ചരിത്രമായി

കോഴിക്കോട്‌: `സ്വതന്ത്ര ഇന്ത്യക്ക്‌ സൗഹൃദത്തിന്റെ കാവല്‍’ പ്രമേയവുമായി ഐ എസ്‌ എം സംസ്ഥാന സമിതി നടത്തിയ വെര്‍ച്വല്‍ കേരള യാത്ര പുതുചരിത്രമായി. 74-ാമത്‌ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ യാത്ര രാവിലെ 9:30 ന്‌ തിരുവനന്തപുരത്ത്‌ നിന്നാരംഭിച്ച്‌ 14 ജില്ലകളിലെ 40 സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ കാസര്‍ഗോഡ്‌ സമാപിച്ചു. ംംം.്യമേൃമ.ഹശ്‌ല എന്ന വെബ്‌സൈറ്റിലൂടെ കേരള യാത്ര തത്സമയം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. 2500-ഓളം പേരാണ്‌ വെര്‍ച്വല്‍ കേരള യാത്ര ലൈവ്‌ ആയി കാണാനുണ്ടായിരുന്നത്‌. തിരുവനന്തപുരത്ത്‌ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ നാസിറുദ്ദീന്‍ ഫാറൂഖി യാത്രയുടെ ഫ്‌ലാഗ്‌ ഓഫ്‌ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ നൂറ വാഹിദ ദേശീയ പതാക ഉയര്‍ത്തി. തിരുവനന്തപുരം പാളയം പള്ളി ഇമാം വി പി സുഹൈബ്‌ മൗലവി, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്‌ അനില്‍ മുഹമ്മദ്‌, വി ഡി സതീഷന്‍ എം എല്‍ എ, ബെന്നി ബെഹനാന്‍ എം പി, ഇ ടി ടൈസന്‍ മാസ്റ്റര്‍ എം എല്‍ എ, സാമൂഹ്യ പ്രവര്‍ത്തകന്‍ പി സുരേന്ദ്രന്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹമ്മദ്‌ കുട്ടി, നാടകാചാര്യന്‍ മുഹമ്മദ്‌ പേരാമ്പ്ര, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, മന്‍സൂറലി ചെമ്മാട്‌, അഡ്വ. വി ടി നസീഹ്‌, ശംസുദ്ദീന്‍ പാലക്കോട്‌, പി സി അബൂബക്കര്‍, റിഹാസ്‌ പുലാമന്തോള്‍ എന്നിവര്‍ ദേശീയത, ഫാസിസം, മതനിരപേക്ഷത, മതസൗഹാര്‍ദ്ദം എന്നീ വിഷയങ്ങളില്‍ സംസാരിച്ചു. ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഫുക്കാര്‍അലി വെര്‍ച്വല്‍ കേരളയാത്രയുടെ സന്ദേശം തിരുവനന്തപുരത്തും സംസ്ഥാന സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്‌ യാത്രയുടെ സമാപന സംസാരം കാസര്‍ഗോഡും നടത്തി. മുഹ്‌സിന്‍ തൃപ്പനച്ചി യാത്രയുടെ കോഡിനേറ്ററായിരുന്നു. പ്രശസ്‌ത മാപ്പിള കവി ഫൈസല്‍ കന്മനമാണ്‌ യാത്രയുടെ തീം സോംഗ്‌ തയ്യാറാക്കിയത്‌. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള കുറ്റിച്ചല്‍ പഞ്ചായത്ത്‌ മുതല്‍ വടക്കേ അറ്റത്തുള്ള കാടകം വരെ നടന്ന യാത്ര സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട പുന്നപ്ര, കൊടുങ്ങല്ലൂര്‍, അഴീക്കോടിലെ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്റെ തറവാട്‌, ഗാന്ധിജി മൂന്ന്‌ തവണ താമസിച്ച പാലക്കാടിലെ ശബരി ആശ്രമം, മമ്പ്രം, തിരൂരങ്ങാടി, വാരിയന്‍ കുന്നത്ത്‌ അഹമ്മദ്‌ ഹാജിയുടെ നാട്‌, മലബാര്‍ സമരനായകന്‍മാരുടെ പൂക്കോട്ടൂര്‍ സ്‌മാരകം തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്ന്‌ പോയി.
ഹാഷിം ഈരാറ്റുപേട്ട, പി ഐ ഇര്‍ഷാദ്‌, സാജിദ്‌ എം റഷീദ്‌, സഹദ്‌ ബി, ശരീഫ്‌ തിരുവന്തപുരം, അനീസ്‌ സി എ, മുജീബ്‌ തൊടുപുഴ, ബാദുഷ ഫൈസല്‍, അന്‍സാര്‍ മജീദ്‌, സിജാദ്‌ കെ ഐ, അയ്യൂബ്‌ എടവനക്കാട്‌, നൗഷാദ്‌ ആലപ്പുഴ, ജലീല്‍ ആമയൂര്‍, മുഹ്‌സിന്‍ ഇസ്‌ഹാക്ക്‌, മുഹമ്മദ്‌ റാഫി, ശരീഫ്‌ കോട്ടക്കല്‍, ജൗഹര്‍ അയനിക്കോട്‌, ശക്കീല്‍ ജുമാന്‍, ഹബീബ്‌ മൊറയൂര്‍, ലത്വീഫ്‌ മംഗലശ്ശേരി, ഇല്ല്യാസ്‌ മോങ്ങം, ഉസ്‌മാന്‍ സിറ്റി, റഫീഖ്‌ നല്ലളം, അക്‌ബര്‍ സാദിഖ്‌, ഷമീം, ഹാസില്‍ മുട്ടില്‍, മുസ്‌ ലിഹ്‌, റാഫി തളിപ്പറമ്പ്‌, ആരിഫ്‌ തെക്കില്‍, ഷാനവാസ്‌ പറവന്നൂര്‍, ഷമീര്‍ ഫലാഹി, ജലീല്‍ വൈരംങ്കോട്‌, അബ്ദുല്‍ ജലീല്‍ മദനി വയനാട്‌, ഐ വി ജലീല്‍ എന്നിവര്‍ യാത്ര നിയന്ത്രിച്ചു

Back to Top