24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഐ എസ് എം യൂണിറ്റി സര്‍വീസ് മൂവ്‌മെന്റ് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

ദുരന്തനിവാരണ പരിശീലനത്തില്‍ നിന്ന്

കോഴിക്കോട്: ഐ എസ് എം യൂനിറ്റി സര്‍വീസ് മുവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്കായി പ്രളയ ദുരന്തനിവാരണ പരിശീലനം നല്‍കി. പൂനൂര്‍ പുഴയില്‍ മൂന്നാംപുഴ കടവില്‍ ബിജു കക്കയത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് പരിശീലനം നല്‍കിയത്. പ്രളയ ദുരന്തമുഖത്ത് പെട്ടെന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ സജ്ജരാക്കുന്നതിനാണ് സാഹസിക മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കിയത്. മടവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സക്കീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് നല്ലളം അധ്യക്ഷത വഹിച്ചു. ബിജു കക്കയം, ശുക്കൂര്‍ കോണിക്കല്‍, നസീം മടവൂര്‍, പി പി മുഹമ്മദ് ഫൈസല്‍, സര്‍ഫാസ് സിവില്‍ സ്‌റ്റേഷന്‍ പ്രസംഗിച്ചു.

Back to Top