6 Friday
March 2026
2026 March 6
1447 Ramadân 17

ഐ എസ് എം പരിസ്ഥിതി സൗഹൃദ കൂട്ടായ്മക്ക് തുടക്കമായി

തളിപ്പറമ്പ: ‘വറുതിയെ വരുതിയിലാക്കാന്‍ മണ്ണിലേക്കിറങ്ങാം’ ഐ എസ് എം കാമ്പയിന് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നട്ട് കരിമ്പം കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ബിജു മോള്‍ കെ ബേബി നിര്‍വ്വഹിച്ചു. ജില്ലയിലെ ധാരാളം വീടുകളില്‍ തൈ നടല്‍ നടന്നു. ഫോട്ടോചലഞ്ചില്‍ ആയിരത്തില്‍പരം പേര്‍ പങ്കെടുത്തു. ‘വറുതിയെ വരുതിയിലാക്കാന്‍ മണ്ണിലേക്കിറങ്ങാം’ ത്രൈമാസ കാമ്പയിന്‍ ഐ എസ് എമ്മിന്റെ പരിസ്ഥിതി സൗഹൃദ വകുപ്പായ ‘ബ്രദര്‍നാറ്റ്’ ഭക്ഷ്യവസ്തുക്കള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കലും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി സമൂഹകൃഷി, തെരുവോരങ്ങളില്‍ തണല്‍വൃക്ഷം നടല്‍, അടുക്കളത്തോട്ട നിര്‍മ്മാണം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള കൃഷി സംരംഭങ്ങള്‍ നടക്കും. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ ജോ. സെക്രട്ടറി പി ടി പി മുസ്തഫ, ഐ എസ് എം ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് റാഫി, തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് കെ ഇബ്‌റാഹിം, എം ജി എം മണ്ഡലം ജോ.സെക്രട്ടറി സീനത്ത് ഇബ്‌റാഹിം, രാഗേഷ് പങ്കെടുത്തു.
ഹ ആലപ്പുഴ: ഐ എസ് എം പരിസ്ഥിതി കാമ്പയിന്റെ ജില്ലാ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് എ എം ആരിഫ് എം പി നിര്‍വഹിച്ചു. ആലപ്പുഴ മണ്ഡലം ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നിര്‍വ്വഹിച്ചു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി, എച്ച് സുധീര്‍, മുഹമ്മദ് അസ്‌ലം, എസ് കലാമുദ്ദീന്‍, മുബാറക് അഹമ്മദ്, ഹിഷാം സിയാദ്, സിജു ശംസുദ്ദീന്‍ പങ്കെടുത്തു. കായംകുളം മണ്ഡലം കാമ്പയിന്‍ ഉദ്ഘാടനം കേരള സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് ഡോ. ഷൈജു ഖാലിദ് നിര്‍വഹിച്ചു. അരൂര്‍ മണ്ഡലം ഉദ്ഘാടനം കെ എന്‍ എം മണ്ഡലം സെക്രട്ടറി വി എം നസീര്‍ നിര്‍വ്വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എ സുബൈര്‍ അരൂര്‍, റിയാസ് കായംകുളം, എച്ച് അനസ്, നുജും, അബ്ദുറഹീം പങ്കെടുത്തു.
തിരൂര്‍: ഐ എസ് എം പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലയില്‍ വിവിധ പദ്ധതികള്‍ നടന്നു. ത്രൈമാസ ക്യാമ്പയിനോടനുബദ്ധിച്ച് ജൈവകൃഷി, വിത്തുകൂട്ടം, നാട്ടുപച്ച, ഉണര്‍വ്വ്, ബോധവല്‍ക്കരണം, ഹരിത വീട്, ഫ്രൂട്ട് ഫോറസ്റ്റിങ്ങ്, ഗ്രീന്‍ റോഡ്‌സ് എന്നിവ ശാഖ, മണ്ഡലം തലത്തില്‍ സംഘടിപ്പിച്ചു. കാമ്പയിന്‍ ഉദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് കെ അബദുല്‍കരീം എഞ്ചിനീയര്‍ നിര്‍വ്വഹിച്ചു. വി പി ഉമര്‍, മൂസ കൂട്ടി മദനി കുഴിപ്പുറം, ടി ഇബ്‌റാഹീം അന്‍സാരി, ടി വി ജലീല്‍, ഷരീഫ് കോട്ടക്കല്‍, വി പി മനാഫ്, ഇ ഒ ഫൈസല്‍, ഹുസൈന്‍ കുറ്റൂര്‍, മജീദ് രണ്ടത്താണി പങ്കെടുത്തു.

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ പരിസ്ഥിതി കാമ്പയിന്‍ കെ അബ്ദുല്‍കരീം എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്യുന്നു.

Back to Top