29 Friday
March 2024
2024 March 29
1445 Ramadân 19

ഐ എസ് എം രക്തദാന ക്യാമ്പ്

കായംകുളം മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ നേതൃത്വത്തില്‍ ഐ എസ് എം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യുന്നു.

ആലപ്പുഴ: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി കായംകുളം ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ നേതൃത്വത്തില്‍ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് രക്തം ദാനം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് രക്തദാനത്തെ പ്രോത്സാഹിപ്പിക്കേണ്ടത് സന്നദ്ധ സംഘടനകളുടെ കടമയാണെന്ന് ഐ എസ് എം ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ എയ്ഡ് സെന്ററിന്റ ‘കണ്ണീരൊപ്പാന്‍ കൈ കോര്‍ക്കുക’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ഒരു ലക്ഷത്തി ഇരുപത്തി മൂവായിരം രൂപയുടെ മരുന്നുകള്‍ കായംകുളത്ത് നിര്‍ധന രോഗികള്‍ക്ക് വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. മെഡിക്കല്‍ എയ്ഡ് സെന്റര്‍ കണ്‍വീനര്‍ കെ എച്ച് സമീര്‍, ഐ എസ് എം മണ്ഡലം സെക്രട്ടറി അനസ് എച്ച് അഷറഫ്, ട്രഷറര്‍ അബ്ദുറഹീം, എച്ച് റിയാസ്, അബ്ദുല്‍ ജബ്ബാര്‍ രക്തദാനത്തിനു നേതൃത്വം നല്‍കി.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ രക്തബാങ്കിലേക്ക് മൂന്ന് ഘട്ടങ്ങളിലായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച ഐ എസ് എമ്മിനുള്ള ഉപഹാരം സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖില്‍ നിന്ന് ജില്ലാ സെക്രട്ടറി റഫീഖ് നല്ലളം, ബ്ലഡ് ഡോണേഷന്‍ കോഡിനേറ്റര്‍ ഷമീര്‍ ഉള്ളിശ്ശേരിക്കുന്ന് എന്നിവര്‍ സ്വീകരിക്കുന്നു.`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x